മധ്യപ്രദേശിലെ സിംഗ്രൗലിയിലാണ് ദാരുണസംഭവമുണ്ടായത്. സംഭവത്തില്‍ 55കാരനായ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. 

സിംഗ്രൗലി(മധ്യപ്രദേശ്): മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയുടെ രഹസ്യഭാഗം തുന്നിച്ചേര്‍ത്ത ഭര്‍ത്താവിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിംഗ്രൗലിയിലാണ് ദാരുണസംഭവമുണ്ടായത്. സംഭവത്തില്‍ 55കാരനായ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. സിംഗ്രൗലിയിലെ മാട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓഗസ്റ്റ് 23നാണ് സംഭവം നടന്നത്. 52കാരിയായ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞതാണെന്നും പൊലീസ് പറഞ്ഞു. ഐപിസി 323, 324, 498 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona