ദില്ലി: ദില്ലിയില്‍ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം അച്ഛന്‍ മെട്രോ ട്രെയിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ഹൈദർപൂർ ബദ്‌ലി മോർ മെട്രോ സ്റ്റേഷനിൽ ആണ് സംഭവം ഉണ്ടായത്.

ഷാലിമാർ ബാഗിലെ വീട്ടിൽ വച്ച് ഇയാൾ രണ്ട് മക്കളെയും കൊന്നു. ശേഷം മെട്രോ സ്റ്റേഷനിലെത്തി ഓടിക്കൊണ്ടിരുന്ന ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു. മരിച്ച ആൾക്ക് ഏകദേശം അമ്പത് വയസ് പ്രായമുണ്ട്. ഇയാൾ മാനസിക ആസ്വാസ്ഥ്യമുള്ള ആളായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ദില്ലി പൊലീസ് അറിയിച്ചു.