Asianet News MalayalamAsianet News Malayalam

അമ്മ മരിച്ചെന്ന് വ്യാജ രേഖകളുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം; മകനെതിരെ പൊലീസ് കേസെടുത്തു

2017ലാണ് മുനിസിപ്പാലിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഷംഷാദ് അഹമ്മദ് തന്‍റെ മാതാവ് മരണപ്പെട്ടെന്ന് വ്യാജ രേഖകളുണ്ടാക്കിയത്.

Man Declared Mother Dead" In Civic Body Records To Grab Property in up
Author
Uttar Pradesh, First Published Mar 22, 2021, 6:49 PM IST

കാണ്‍പൂര്‍: അമ്മ മരിച്ചെന്ന് വ്യാജ രേഖകളുണ്ടാക്കി കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച മകനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബല്ലിയ സ്വദേശിയായ ഷംഷാദ് അഹമ്മദാണ് തന്‍റെ അമ്മ മരിച്ചെന്ന് രേഖകളുണ്ടാക്കിയത്.

2017ലാണ് മുനിസിപ്പാലിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഷംഷാദ് അഹമ്മദ് തന്‍റെ മാതാവ് മരണപ്പെട്ടെന്ന് വ്യാജ രേഖകളുണ്ടാക്കിയത്. സ്വത്തുക്കളെല്ലാം മകന്‍റെ പേരിലായതോടെയാണ് അമ്മ വിവരം അറിയുന്നത്. തുടര്‍ന്ന് മാതാവ്  പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് ഷംഷാദിനെതിരെ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. വ്യാജരേഖകളുണ്ടാക്കാന്‍ പ്രതിയെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios