മോഷ്ടാക്കളുടെ ബൈക്കിന് പിന്നാലെ ഓടിയ യുവാവിനെ ബൈക്കില്‍ കൊളുത്തി നടുറോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.
ഹാജിപൂര്‍: പട്ടാപ്പകല്‍ 2.5 ലക്ഷം രൂപ കവര്‍ന്ന ശേഷം യുവാവിനെ ബൈക്കില്‍ കൊളുത്തി നടുറോഡിലൂടെ വലിച്ചിഴച്ചു. പണം കവര്‍ന്ന മോഷടാക്കളുടെ ബൈക്കിന് പിന്നാലെ ഓടിയ യുവാവിനെയാണ് റോഡിലൂടെ വലിച്ചിഴച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ബിഹാറിലെ ഹാജിപൂരില്‍ പട്ടാപ്പകലാണ് ക്രൂരത നടന്നത്. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ യുവാവിന്‍റെ 2.5 ലക്ഷം രൂപ കവര്‍ന്നു. മോഷണം ചെറുത്ത യുവാവ് മോഷ്ടാക്കളുടെ ബൈക്കിന് പിന്നാലെ ഓടി. ഇതോടെ ഇവര്‍ യുവാവിനെ ബൈക്കില്‍ കൊളുത്തി നടുറോഡിലൂടെ ഏറെ ദൂരം വലിച്ചിഴക്കുകയായിരുന്നു. മൂന്ന് പേരടങ്ങിയ സംഘമാണ് കവര്‍ച്ച നടത്തിയത്.
