സ്കൂട്ടര്‍ നല്‍കാമെന്ന് നുണ പറഞ്ഞ പ്രതി യുവതിയുടെ കൈയ്യില്‍ നിന്നും 55,750 രൂപ തട്ടിയെടുക്കുകയായിരുന്നു.

പൂനെ: പൊലീസാണെന്ന വ്യാജേന യുവതിയുടെ അരലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. മുപ്പത്തിരണ്ടുകാരനായ പ്രതി സ്കൂട്ടര്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്തത്. 

മാര്‍ച്ച് ആറിനും ഏപ്രില്‍ 26 നും ഇടയിലാണ് തട്ടിപ്പ് നടന്നത്. സ്കൂട്ടര്‍ നല്‍കാമെന്ന് നുണ പറഞ്ഞ പ്രതി യുവതിയുടെ കൈയ്യില്‍ നിന്നും 55,750 രൂപ തട്ടിയെടുക്കുകയായിരുന്നു. നെഫ്റ്റ് വഴിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. യുവതിയുടെ പരാതിയില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.