യുവതിയുടെ ഭർത്താവും മകളും സീറ്റിലിരുന്നു. യുവതിയും സഹോദരനും നിൽക്കുകയായിരുന്നു. ട്രെയിൻ കഞ്ചൂർമാർഗിൽ എത്തിയപ്പോൾ‌ യുവാവ് സ്ത്രീക്ക് നേരെ ന​ഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.

മുംബൈ: കുടുംബത്തോടൊപ്പം ലോക്കൽ ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന സ്ത്രീക്ക് സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുംബൈയിലാണ് സംഭവം. ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത യുവതിക്ക് നേരെയാണ് 28 കാരന്റെ ആക്രമണമുണ്ടായത്. പ്രതിയെ കുർള പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കമ്പനിയിൽ എച്ച്ആർ കൺസൾട്ടന്റായി ജോലി ചെയ്യുന്ന സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. ഓഗസ്റ്റ് ഏഴിന് സഹോദരനും ഭർത്താവിനും കുട്ടിക്കുമൊപ്പം ദാദറിലേക്ക് പോയപ്പോഴായിരുന്നു സംഭവം. 

ഒളിച്ചോടുന്നത് തടഞ്ഞു; 15കാരിയും 37കാരനായ കാമുകനും മാതാപിതാക്കളെ അടിച്ചുകൊന്നു

തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയും കുടുംബവും വൈകിട്ട് 6.32ന് കല്യാൺ ലോക്കൽ ട്രെയിനിൽ കയറി. ഈ സമയം ജനറൽ ട്രെയിൻ കമ്പാർട്ടുമെന്റിൽ നല്ല തിരക്കായിരുന്നു. യുവതിയുടെ ഭർത്താവും മകളും സീറ്റിലിരുന്നു. യുവതിയും സഹോദരനും നിൽക്കുകയായിരുന്നു. ട്രെയിൻ കഞ്ചൂർമാർഗിൽ എത്തിയപ്പോൾ‌ യുവാവ് സ്ത്രീക്ക് നേരെ ന​ഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. യുവതിയുടെ ഭർത്താവും മറ്റ് സഹയാത്രികരും ചേർന്ന് യുവാവിനെ കൈകാര്യം ചെയ്തു. ബൈക്കുള സ്വദേശിയായ എ എ അൻസാരി എന്നയാളാണ് പ്രതി. 2020 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 

15കാരിയും കാമുകനും മാതാപിതാക്കളെ അടിച്ചുകൊന്നു

ജാർഖണ്ഡിലെ കിഴക്കൻ സിങ്ബും ജില്ലയിൽ ഒളിച്ചോട്ടം തടഞ്ഞതിന് 15കാരിയും കാമുകനും മാതാപിതാക്കളെ അടിച്ച് കൊലപ്പെടത്തിയിരുന്നു. സംഭവത്തിൽ ഇരുവരും പിടിയിലയാ. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്നാണ് 15കാരിയും 37കാരനായ കാമുകനും മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി കാമുകനോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ചത് പെൺകുട്ടിയുടെ മാതാപിതാക്കൾ തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് നാല് പേരും തർക്കവും പിടിവലിയുമായി. ഈസമയം കയ്യിൽ കിട്ടിയ ചുറ്റികയും പ്രഷർ കുക്കറുമുപയോ​ഗിച്ച് 15കാരിയും കാമുകനും മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്.