Asianet News MalayalamAsianet News Malayalam

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വർഷത്തെ കഠിനതടവ്

കാസർകോട് മംഗൽപ്പാടി കുബണൂർ സ്വദേശി യശ്വന്തിനെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കൊറഗ വിഭാഗത്തിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 

man gets 10 years rigorous imprisonment for for raping tribal girl
Author
Kasaragod, First Published Dec 13, 2019, 3:04 PM IST

കാസര്‍കോട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് മംഗൽപ്പാടി കുബണൂർ സ്വദേശി യശ്വന്തിനെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കൊറഗ വിഭാഗത്തിലെ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2014 ഡിസംബര്‍ അവസാന ആഴ്ച മുതല്‍ 2015 ജനുവരി 19 വരെയുള്ള കാലയളവിൽ പലതവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios