കൊല്ലപ്പെട്ട യുവതിയെ കാണുവാനില്ലെന്ന് പരാതിപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിനെ സമീപച്ചതോടെയാണ് സംഭവം പുറത്ത് എത്തുന്നത്. കാഞ്ചന്‍ എന്നാണ് കൊല ചെയ്യപ്പെട്ട യുവതിയുടെ പേര്.

കാണ്‍പൂര്‍: ഭാര്യയെ ലൈംഗിക ബന്ധത്തിന് ശേഷം ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഫെബ്രുവരി 3നാണ് കൊലപാതകം നടന്നത് സംഭവം നടന്നത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് എത്തിയത്. ഭാര്യയുടെ വസ്ത്രത്തിലെ ഷാള്‍ ഉപയോഗിച്ചാണ് ഭര്‍ത്താവ് കഴുത്ത് ഞെരിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ട യുവതിയെ കാണുവാനില്ലെന്ന് പരാതിപ്പെട്ട് യുവതിയുടെ കുടുംബം പൊലീസിനെ സമീപച്ചതോടെയാണ് സംഭവം പുറത്ത് എത്തുന്നത്. കാഞ്ചന്‍ എന്നാണ് കൊല ചെയ്യപ്പെട്ട യുവതിയുടെ പേര്. ഇവരെ കൊലപ്പെടുത്തിയ ഭര്‍ത്താവിന്‍റെ പേര് അമിത് ലാല്‍ എന്നാണ്. കണ്‍പൂര്‍ ദേഹത്തിലെ നസിര്‍പൂര്‍ ഗ്രാമത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മൂന്ന് കൊല്ലം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് വയസ് പ്രായമുള്ള ഒരു മകനുമുണ്ട്. കൊല്ലപ്പെട്ട കാഞ്ചന്‍റെ സ്വദേശം ഹമീര്‍ പൂരിലെ കഞ്ചന്‍ ഓജയാണ്.

കഞ്ചന്‍ നിരന്തരമായി ഭര്‍ത്താവുമായും, അയാളുടെ ബന്ധുക്കളുമായി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു എന്നാണ് അമിത് ലാലിന്‍റെ വീട്ടുകാര്‍ പറയുന്നത്. അതേ സമയം കഞ്ചനിനെ സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും അവരുടെ ബന്ധുക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഒരു സുഹൃത്തിന്‍റെ കൂടെ മറ്റൊരു വീട്ടിലേക്ക് ഇവര്‍ താമസം മാറ്റിയിരുന്നു. ജനുവരി 4നായിരുന്നു ഈ സംഭവം.

ഫെബ്രുവരി 3 മുതല്‍ യുവതിയെ കാണാതായി. ഇതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം അടുത്തുള്ള പൊലീസ് ഓട്ട് പോസ്റ്റില്‍ ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയെങ്കിലും പൊലീസിന് ഇവരെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് കാഞ്ചന്‍റെ മാതാപിതാക്കള്‍ ഹമീര്‍ പൂര്‍ എസ്.പിക്ക് പരാതി നല്‍കി. കാഞ്ചന്‍റെ ഭര്‍ത്താവിനെ സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.

ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു നദിക്കരയില്‍ നിന്നും കാഞ്ചന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കാഞ്ചന്‍ അമിത് ലാലില്‍ നിന്നും പണം വാങ്ങുവാന്‍ കാഞ്ചന്‍ ഹമീര്‍ പൂര്‍ ടൌണില്‍ എത്തിയിരുന്നു. ഇവിടെ നിന്നും ഇവരെയും കൂട്ടി നദിക്കരയിലെ ആളൊഴിഞ്ഞ കരയിലേക്ക് പോയി. അവിടെ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കഴുത്തില്‍ ഷാള്‍കൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തികയായിരുന്നു. പ്രതിയായ അമിത് ലാല്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.