Asianet News MalayalamAsianet News Malayalam

കൊല്ലത്ത് അമ്മയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ

കൊല്ലം അഞ്ചാലുമൂടിലാണ് സംഭവം. മറവിരോഗം ബാധിച്ച 74 കാരിയായ അമ്മയെ ഇയാൾ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ്.

man held for rape mother at kollam
Author
Kollam, First Published May 30, 2019, 10:00 AM IST

കൊല്ലം: കൊല്ലത്ത് അമ്മയെ ബലാൽസംഗം ചെയ്ത  മകൻ അറസ്റ്റിൽ. കൊല്ലം അഞ്ചാലുമൂടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 45 കാരനായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണെന്ന് പൊലീസ് പറയുന്നു.

അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറവിരോഗം ബാധിച്ച 74 കാരിയായ അമ്മയെ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ അമ്മയെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Us:
Download App:
  • android
  • ios