കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതിക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചത്. അന്ന് മുതല്‍ ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചിരുന്നു.  

ഹൈദരാബാദ്: സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ കാച്ചിഗുഡയിലാണ് സംഭവം. പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് ചിത്രങ്ങള്‍ അയച്ചതിനാണ് അറസ്റ്റിലായത്. 

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതിക്ക് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചത്. അന്ന് മുതല്‍ ഇയാള്‍ അശ്ലീല ചിത്രങ്ങള്‍ അയച്ചിരുന്നു. പരാതി ലഭിച്ചതോടെ പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.