അമ്മയും മകനും തമ്മിലുള്ള അടുപ്പത്തിൽ ശക്തിവേലിന് സംശയം തോന്നിയിരുന്നു. ഇതോടെ അച്ഛനും മകനും ഇടയിൽ അകൽച്ച വർദ്ധിക്കുകയും പകയായി വളരുകയും ചെയ്തു. ഈ പക പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

ചെന്നൈ: അമ്മയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടർ‌ന്ന് അച്ഛൻ മകനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശക്തിവേല്‍(50)ആണ് സംശയത്തെ തുടര്‍ന്ന് മകൻ സതീഷി(22)നെ കൊലപ്പെടുത്തിയത്. ശക്തിവേലിനെതിരെ റോയല്‍ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അമ്മയും മകനും തമ്മിലുള്ള അടുപ്പത്തിൽ ശക്തിവേലിന് സംശയം തോന്നിയിരുന്നു. ഇതോടെ അച്ഛനും മകനും ഇടയിൽ അകൽച്ച വർദ്ധിക്കുകയും പകയായി വളരുകയും ചെയ്തു. ഇതിന്റെ പേരും പറഞ്ഞ് സതീഷും ശക്തിവേലും ദിവസവും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ പക പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

സംഭവ ദിവസം പതിവു പോലെ അച്ഛനും മകനും വഴക്കിടുകയും കുപിതനായ ശക്തിവേല്‍ സതീഷിനെ തുടരെ വെട്ടി. അമ്മയും സഹോദരിയും തടുക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും ശക്തിവേല്‍ ആക്രമിച്ച് കടന്നുകളഞ്ഞു.​ ഗുരുതരമായി പരിക്കേറ്റ സതീഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശക്തിവേൽ പെയിന്റിങ് തൊഴിലാളിയായി ജോലിചെയ്യുകയാണ്. സതീഷ് ടൈപ്പിസ്റ്റാണ്.