ദില്ലി: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന്, മകന്‍ പേരക്കുട്ടിയുടെ സഹായത്തില്‍ അമ്മയെ കൊലപ്പെടുത്തി. ദില്ലിയിലെ ജ്യോതിനഗരിലാണ് സംഭവം. 70 വയസുകാരിയായ മായാദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകനെയും പേരക്കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് മായാദേവിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മായാദേവിയുടെ മൂത്ത മകന്‍ രജ്‍വീര്‍ സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇവരുമായി തര്‍ക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം മായാദേവി തനിച്ചായിരുന്ന സമയത്ത് വീട്ടില്‍ എത്തിയ രജ്‍വീര്‍ മകന്‍ ആകാശിന്‍റെ സഹായത്തില്‍ മായാദേവിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വഷണത്തിന് ഒടുവിലാണ് കൊലപാതകത്തിന് പിന്നില്‍ മകനാണെന്ന് തെളിഞ്ഞത്. കുറ്റം സമ്മതിച്ച ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.