തിരുവനന്തപുരം: അരുവിക്കര കാച്ചാണിയിൽ ചേട്ടൻ അനുജനെ കമ്പിക്കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി 12.30 യോടെയാണ് സംഭവം. കാച്ചാണി ബിസ്മി നിവാസിൽ ഷമീർ (27) ആണ് മരിച്ചത്. സഹോദരന്‍ ഹിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാനസികസ്വസ്ഥമുള്ള ചേട്ടൻ ഹിലാൽ ഉറങ്ങി കിടക്കുകയായിരുന്ന ഷമീറിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രിയിൽ ഹിലാൽ പതിവായി ഉച്ചത്തിൽ റേഡിയോ വെക്കാറുണ്ടെന്നും ഇന്നലെ ഷമീർ അത് ഓഫ് ചെയ്തതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു.

Also Read: മദ്യപാനത്തിനിടെ തര്‍ക്കം; തമ്മനത്ത് യുവാവിന് കുത്തേറ്റു

Also Read: എറണാകുളത്ത് രണ്ട് കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് കൊവിഡിന് കീഴടങ്ങിയത് നാല് പേര്‍