അവധി ആഘോഷിക്കാന്‍ ആണ്‍സുഹൃത്തിനൊപ്പം യാത്രപോകാന്‍ തീരുമാനിച്ചെന്നറിഞ്ഞതില്‍ അസൂയപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. 

മോസ്കോ: പ്രമുഖ മോഡലും വ്ളോഗറുമായ മോസ്കോ സ്വദേശിയായ യുവതിയുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തിയ റഷ്യന്‍ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ജൂലൈ 27നാണ് 24കാരിയായ എകതെറിന കരഗ്ലനോവ എന്ന യുവതിയുടെ മൃതദേഹം അവരുടെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹം ഉണ്ടായിരുന്നത് ഒരു സ്യൂട്ട്കേസില്‍ആയിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം സ്യൂട്ട്കേസിലാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. 

വാടകയ്ക്കെടുത്ത ഫ്ളാറ്റിലാണ് യുവതി താമസിച്ചിരുന്നത്. വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റുടമ അന്വേഷിച്ച് ചെന്നപ്പോഴാണ് കൊലപാതകം പുറംലോകമറി‌ഞ്ഞത്. മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന യുവതി, ഇന്‍സ്റ്റഗ്രാമില്‍ ട്രാവല്‍- ഫാഷന്‍ - ലൈഫ്‍സ്റ്റൈല്‍ ബ്ലോഗ് ചെയ്യുന്നുണ്ട്. 80000 ലേറെ ഫോളോവേഴ്സ് ആണ് കരഗ്ലനോവയ്ക്കുള്ളത്. 

View post on Instagram

യുവതിയെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കരഗ്ലനോവ അവധി ആഘോഷിക്കാന്‍ ആണ്‍സുഹൃത്തിനൊപ്പം യാത്രപോകാന്‍ തീരുമാനിച്ചെന്നറിഞ്ഞതില്‍ അസൂയപ്പെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. 33കാരനായ പ്രതിയുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തിവിട്ടിട്ടില്ല. 

View post on Instagram