ഭാര്യ തന്‍റെ ലൈംഗിക ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, സ്ത്രീധനത്തിന്‍റെ പേരില്‍ ഹസന്‍ മകളെ ഉപദ്രവിച്ചിരുന്നതായി മെഹ്സിനയുടെ പിതാവ് ആരോപിച്ചു.
ലക്നൗ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്നഗര്‍ ജില്ലയിലെ കക്രപൊകര്‍ എന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. സംഭവത്തില്‍ അന്‍വറുല്‍ ഹസന്‍(24) പിടിയിലായി. ഭാര്യ മെഹ്സിന(21)യാണ് കൊല്ലപ്പെട്ടത്. സൂറത്തില്‍ ജോലി ചെയ്യുന്ന ഹസന്‍ രണ്ട് ദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
ശനിയാഴ്ച രാവിലെ ഇവര്‍ താമസിക്കുന്ന വീട്ടില്‍നിന്ന് നിലവിളി കേട്ടപ്പോള്‍ അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തിയപ്പോള്‍ മെഹ്സിന മരിച്ചു കിടക്കുന്നതും ഹസന്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതുമാണ് കണ്ടത്. ഇയാള്‍ തന്‍റെ സ്വകാര്യഭാഗങ്ങളില്‍ മാരകമായ മുറിവേല്‍പ്പിച്ചതായി പൊലീസ് പറഞ്ഞു.
ഹസനെ ബിആര്‍ഡി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ തന്‍റെ ലൈംഗിക ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, സ്ത്രീധനത്തിന്‍റെ പേരില്‍ ഹസന്‍ മകളെ ഉപദ്രവിച്ചിരുന്നതായി മെഹ്സിനയുടെ പിതാവ് ആരോപിച്ചു.
