പാലക്കാട്: അട്ടപ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. മുക്കാലി കരുവര ഊരിലെ ചാത്തനാണ്  ഭാര്യ ശാന്ത യെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. പ്ലാസ്റ്റിക്ക് കയർകൊണ്ട് കഴുത്ത് ഞ്ഞെരുക്കി ശാന്തയെ കൊലപ്പെടുത്തിയ ശേഷം ചാത്തൻ വീടിന്‍റെ ഉത്തരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. 

കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചാത്തന് മാനസിക പ്രശ്നങ്ങളുണ്ടെന്നും സൂചനയുണ്ട്. കൊലപാതക സമയം ഇവരുടെ മൂന്ന് ആൺ മക്കള്‍ വീട്ടിലുണ്ടായിരു. ഇൻക്വാസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.