ക്രൂര കൊലപാതകം നടത്തിയ ഭദ്രിപ്രസാദ് മീണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നതിനായി പ്രതി ഇന്‍റര്‍നെറ്റിന്‍റെ സഹായമാണ് തേടിയത്. തന്‍റെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നതിനായി ഭദ്രിപ്രസാദ് ഇന്‍റര്‍നെറ്റില്‍ നിരവധി വീഡിയോകള്‍ കണ്ടു.

ഭോപ്പാല്‍: കടം തീര്‍ക്കാന്‍ ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. മധ്യപ്രദേശിലെ രാജ്‍ഗര്‍ഹ് ജില്ലയിലാണ് സംഭവം. ക്രൂര കൊലപാതകം നടത്തിയ ഭദ്രിപ്രസാദ് മീണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നതിനായി പ്രതി ഇന്‍റര്‍നെറ്റിന്‍റെ സഹായമാണ് തേടിയത്. തന്‍റെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തുന്നതിനായി ഭദ്രിപ്രസാദ് ഇന്‍റര്‍നെറ്റില്‍ നിരവധി വീഡിയോകള്‍ കണ്ടു.

ഇതില്‍ ചില വീഡിയോകള്‍ കണ്ടപ്പോഴാണ് ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള തീരുമാനമെടുത്തത്. തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 26നായിരുന്നു കൊലപാതകം. അന്നേ ദിവസം ഭോപ്പാല്‍ റോഡില്‍ മനാ ജോദിന് സമീപം വച്ച് രാത്രി ഒമ്പത് മണിയോടെ ഭാര്യയായ പൂജയെ ഭദ്രിപ്രസാദ് വെടിവെച്ച് കൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കേസ് വഴിതിരിച്ചു വിടാന്‍ ഭദ്രിപ്രസാദ് ശ്രമങ്ങളും നടത്തി.

ഭാര്യയെ കൊന്നത് നാല് പേരാണെന്ന് കാണിച്ച് ഇയാള്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം, കുറ്റകൃത്യം നടക്കുന്ന സമയത്ത് പരാതിയില്‍ പറഞ്ഞിട്ടുള്ള നാല് പേരും സ്ഥലത്തില്ലെന്ന് കണ്ടെത്തി. ഇതോടെ ഭദ്രിപ്രസാദിന്‍റെ നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കുള്ള മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

ഭാര്യ കിടങ്ങില്‍ വീണ് മരിച്ചെന്ന് മൊഴി, പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകം, ഭര്‍ത്താവ് പിടിയില്‍

വയനാട്: വയനാട് നൂൽപ്പുഴ കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. എഴുപതുകാരിയായ ചിക്കിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തിൽ ചിക്കിയുടെ ഭർത്താവ് ഗോപിയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു മാസം മുൻപാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചിക്കി മരിക്കുന്നത്. ചിക്കി കിടങ്ങിൽ വീണ് മരിച്ചെന്നാണ് ഭർത്താവ് ഗോപി ആളുകളോട് പറഞ്ഞത്. ഗോത്രാചാരങ്ങൾ ഒന്നുമില്ലാതെ മൃതദേഹം സംസ്കരിച്ചു. പിന്നീട് സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതോടെ വീണ്ടും സംഭവം ചര്‍ച്ചയായി മാറിയത്.

'മീശ ഫാൻ ഗേൾ' പേജ്, ക്ലോസപ്പ് റീല്‍സുകള്‍; റീല്‍സ് ഫെയിം വിനീത് സ്ത്രീകളെ വലയിലാക്കിയിരുന്നത് ഇങ്ങനെ

ടിക് ടോക് - റീൽസ് താരം ബലാത്സംഗക്കേസിൽ പിടിയിൽ