Asianet News MalayalamAsianet News Malayalam

'പ്രദീപ് വന്നത് ഭാര്യയോട് സംസാരിച്ച്, പക ഇരട്ടിച്ചു, ചാടി വീണ് വെട്ടി'; മോൻസി എത്തിയത് എല്ലാം പ്ലാൻ ചെയ്ത്...

പ്രദീപ് മോൻസിയുടെ ഭാര്യയുമായി ഫോണിലൂടെ സംസാരിച്ചാണ് വന്നത്. വീടിനു പുറത്ത് നിന്ന് സ്പീക്കർ ഫോണിലൂടെയും സംസാരിച്ചു. അത് മുഴുവൻ മോൻസി വീടിന് അകത്തിരുന്ന് കേട്ടു.

Man kills friend on suspicion of affair with wife in pathanamthitta pullad follow up news vkv
Author
First Published Sep 20, 2023, 8:26 PM IST

പത്തനംതിട്ട:  പത്തനംതിട്ട പുല്ലാട് ഭാര്യയുമായുള്ള അടുപ്പത്തിന്‍റെ പേരിൽ യുവാവിനെ കൊന്ന് പുഞ്ചയിൽ ചവിട്ടിതാഴ്ത്തിയ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ആസൂത്രിതമായാണ് വിനോദ് എന്ന കാലൻ മോൻസി കൊല നടത്തിയത്.  ക്യത്യം നടത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.  കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പുല്ലാട് അയിരക്കാവ് സ്വദേശി പ്രദീപ്കുമാറിനെ  വരയന്നൂർ സ്വദേശി 'കാലൻ മോൻസി' എന്ന് വിളിപ്പേരുള്ള വിനോദ്  വെട്ടിക്കൊലപ്പെടുത്തിയത്.  

കൃത്യം നടന്ന ദിവസം രാത്രി എട്ടരയോട്, ആരുമില്ലാത്ത തക്കംനോക്കി മോൻസി പ്രദീപിന്‍റെ ഒറ്റമുറി വീടിനുള്ളിൽ കയറിക്കൂടി. ഒരു മണിക്കൂർ കഴിഞ്ഞ് പ്രദീപ് എത്തി. മോൻസിയുടെ ഭാര്യയുമായി ഫോണിലൂടെ സംസാരിച്ചാണ് വന്നത്. വീടിനു പുറത്ത് നിന്ന് സ്പീക്കർ ഫോണിലൂടെയും സംസാരിച്ചു. അത് മുഴുവൻ മോൻസി വീടിന് അകത്തിരുന്ന് കേട്ടു. ഇതോടെ പക ഇരട്ടിയായി. വാതിൽ തുറന്ന് പ്രദീപിന് നേരെ കത്തിയുമായി ചാടിവീണു. ദേഹമാസകലം കുത്തിക്കീറുകയായിരുന്നു.
 
ഭാര്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ മോൻസിയും പ്രദീപും തമ്മിൽ ഏറെ നാളായി തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി പ്രദീപിന്റെ വീട്ടിലെത്തിയ മോൻസി മർദ്ദനത്തിനൊടുവിൽ അയാളെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  മോൻസിയെ ഭയന്ന് പ്രദീപ് വീട് വിട്ടുതാമസിക്കുകയായിരുന്നു. രാത്രി മറ്റൊരു വീട്ടിലാണ് പ്രദീപിന്‍റെ അമ്മ കഴിയുന്നത്. ആരുമില്ലാതിരുന്ന സമയം നോക്കി ഒരാഴ്ച മുൻപ് തന്നെ ഈ വീടിനുള്ളിൽ മോൻസി കത്തി കൊണ്ടുവെച്ചിരുന്നു. കൊലനടത്തിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയ മോൻസി തന്‍റെ മകളോട് പ്രദീപിനെ കുത്തി കുടുലുമാല പുറത്തിട്ടെന്ന് തുറന്നുപറഞ്ഞു. 

മകളാണ് ഈ വിവരം അമ്മയോട് വിളിച്ചുപറയുന്നത്. അവർ പറഞ്ഞതതനുസരിച്ച് പ്രദീപിനെ തേടി സുഹൃത്തുക്കളും പൊലീസും ഇറങ്ങി. അങ്ങനെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായുള്ള പ്രദീപിന്‍റെ വഴിവിട്ട ബന്ധമാണ് ക്രൂരക്യത്യം നടത്താൻ കാരണമായതെന്നും തെളിവെടുപ്പിനിടയിലും കാലൻ മോൻസി ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. മരിച്ച പ്രദീപും മോൻസിലും സുഹൃത്തുക്കളായിരുന്നു. ഭാര്യയുമായി പ്രദീപിനുള്ള അടുപ്പത്തെ ചൊല്ലിയാണ് ഇരുവരും അകലുന്നത്. ഇതിന്‍റെ പേരിൽ ഇരുവരും വഴക്കിട്ടിരുന്നു.  മോൻസിയും ഭാര്യയും തമ്മിലുള്ള കുടുംബ ബന്ധത്തിലും വിള്ളലുണ്ടായി. ഇതോടെ മോൻസി  പ്രദീപിനോട് കടുത്ത വൈരാഗ്യത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read More : 'ഗുജറാത്തും കർണാടകയും വേണ്ട, കേരളം മതി'; മഹാരാഷ്ട്രയിൽ നിന്ന് 40 കോടിയുടെ നിക്ഷേപവുമായി ഈ കമ്പനി...

Follow Us:
Download App:
  • android
  • ios