മന്ത്രി കെകെ ശൈലജ പങ്കെടുത്ത പരിപാടിയുടെ ബാനറുകൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കൊലപാതകം.
കണ്ണൂര്‍: കണ്ണൂരിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു. കൂത്തുപറമ്പ് ചീരാറ്റ സ്വദേശി സജീവൻ ആണ് മരിച്ചത്. പ്രതി ശ്രീജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മന്ത്രി കെകെ ശൈലജ പങ്കെടുത്ത പരിപാടിയുടെ ബാനറുകൾ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കൊലപാതകം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും മുൻവൈരാഗ്യം ഇല്ലെന്നും പൊലീസ് പറഞ്ഞു. കൂത്തുപറമ്പിൽ ടാക്സി ഡ്രൈവറാണ് സജീവൻ.
