ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടാക്കാറുള്ളതായി അയല്‍വാസികള്‍.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഭാര്യയെയും മൂന്നു കുഞ്ഞുങ്ങളെയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയെയും നാല്, അഞ്ച് വയസ് പ്രായക്കാരായ പെണ്‍കുട്ടികളെയും രണ്ട് വയസു പ്രായമുള്ള ആണ്‍കുട്ടിയെയുമാണ് 34കാരനായ യുവാവ് കൊന്നത്. 

തിങ്കളാഴ്ച രാത്രി ബിലാസ്പൂര്‍ ജില്ലയിലെ മസ്തൂരി ഗ്രാമത്തിലാണ് സംഭവം. സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ബിലാസ്പൂര്‍ പൊലീസ് സുപ്രണ്ട് സന്തോഷ് സിംഗ് വ്യക്തമാക്കി. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടാക്കാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. 

'ബിരിയാണിക്ക് ചൂടില്ല', ഹോട്ടൽ ജീവനക്കാരനെ സ്ത്രീകളടങ്ങിയ സംഘം മർദ്ദിച്ചു, പിന്നാലെ കൂട്ടത്തല്ല്, വീഡിയോ

YouTube video player