Asianet News MalayalamAsianet News Malayalam

അറിയാത്ത നമ്പറിൽ നിന്നുള്ള ജോലി വാ​ഗ്ദാനത്തിൽ കുടുങ്ങി യുവാവിന് 'പണി കിട്ടി', പണം പോയി

മുഴുവൻ പണവും തിരിച്ച് നൽകുമെന്നായിരുന്നു ഇവരുടെ വാ​ഗ്ദാനം. എന്നാൽ വീണ്ടും പണം നൽകാൻ ആവശ്യപ്പെട്ടതോടെ ഇയാൾക്ക് സംശയം തോന്നി.

Man lost money after accepting job offer from unknown number
Author
Delhi, First Published Aug 19, 2022, 10:02 AM IST

ദില്ലി : അറിയാത്ത നമ്പറിൽ നിന്ന് ലഭിച്ച വാട്സ്ആപ്പ് മെസേജിന് പിന്നാലെ പോയി യുവാവിന് നഷ്ടമായത് 50000 ഓളം രൂപ. വാട്സ്ആപ്പിൽ ജോലി വാ​ഗ്ദാനം നൽകിക്കൊണ്ട് എത്തിയ മെസേജിന് പിന്നാലെ പോയാണ് 23 കാരൻ പണി വാങ്ങിയത്.  ഉഴിച്ചിൽ പിഴിച്ചിൽ ജോലിക്കായാണ് വാ​ഗ്ദാനം നൽകിയത്. 50000 രൂപ നഷ്ടമായതോടെ പരാതിയുമായി ദില്ലി സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു ഇയാൾ.

മെസേജിന് നൽകിയ കോണ്ടാക്ട് നമ്പറിൽ ബന്ധപ്പെട്ട യുവാവിനോട് ഇവർ ആദ്യം 3500 രൂപ രജിസ്ട്രേഷൻ ഫീസായി അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇയാൾ പണമടച്ചു. എന്നാൽ പിന്നീടും ഇവർ പണം ആവശ്യപ്പെട്ടു. എക്വിപ്മെന്റ് കിറ്റിനായി 12600 രൂപ നൽകാൻ പറഞ്ഞു. അത് കഴിഞ്ഞ് എൻട്രി കാർഡിനായി 15,500 രൂപയും ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന് 9400 രൂപയും ആവശ്യപ്പെട്ടു. ഇത്രയും തുക പരാതിക്കാരൻ പറഞ്ഞ അകൗണ്ടിലേക്ക് അയച്ചുകൊടുത്തു. 

മുഴുവൻ പണവും തിരിച്ച് നൽകുമെന്നായിരുന്നു ഇവരുടെ വാ​ഗ്ദാനം. എന്നാൽ വീണ്ടും പണം നൽകാൻ ആവശ്യപ്പെട്ടതോടെ ഇയാൾക്ക് സംശയം തോന്നി. പണം നൽകാൻ വിസമ്മതിച്ചു. അതുവരെ 47200 രൂപ നൽകി കഴിഞ്ഞിരുന്നെങ്കിലും പരാതിക്കാരന് ജോലി ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. പണം അയച്ചുനൽകിയ അകൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios