അലിഷന്‍ അലി മുഹമ്മദ് എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. ഐസ്‌ക്രീമില്‍ കലര്‍ത്തിയ വിഷം കഴിച്ച് അവശരായ അലീന(7), അര്‍മാന്‍(2) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മുംബൈ: ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി മക്കള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് അഞ്ചുവയസ്സുകാരന്‍ മരിച്ചു. സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികള്‍ ചികിത്സയിലാണ്. മുംബൈയിലെ മന്‍കുര്‍ദിലാണ് സംഭവം. 

അലിഷന്‍ അലി മുഹമ്മദ് എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. ഐസ്‌ക്രീമില്‍ കലര്‍ത്തിയ വിഷം കഴിച്ച് അവശരായ അലീന(7), അര്‍മാന്‍(2) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദലി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ കടുംകൈ ചെയ്തത്. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സംഭവം അറിഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona