ആന്ധ്രാപ്രദേശ്: സൈക്കിൾ ഷോപ്പിൽ വച്ച് രണ്ട് രൂപയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഇരുപത്തിനാലുകാരനായ യുവാവിലെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ ​കിഴക്കൻ ​ഗോദാവരി ജില്ലയിലാണ് സംഭവം. നിർമ്മാണത്തൊഴിലാളിയായ സുവർണ്ണരാജുവിനെയാണ് കൊലപ്പെടുത്തിയത്. 

സൈക്കിളിന്റെ ടയറിൽ കാറ്റ് നിറയ്ക്കാൻ കടയിലെത്തിയതായിരുന്നു ഇയാൾ. കടയിൽ കൊടുക്കാൻ ഇയാളുടെ കയ്യിൽ രണ്ട് രൂപ ഉണ്ടായിരുന്നില്ല. ഷോപ്പുടമയായ സമ്പായുമായി ഇയാൾ തർക്കത്തിലായി. സംഭവം കണ്ടുനിന്ന സുഹൃത്ത് അപ്പാറാവുവാണ് ഇരുമ്പു വടികൊണ്ട് സുവർണ്ണ രാജുവിന്റെ തലയ്ക്ക് അടിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ അപ്പോൾത്തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സമ്പയ്ക്കും അപ്പാറാവുവിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.