തുടര്‍ന്ന് ഇരുവരും ഒന്നിച്ച് സ്കൂട്ടറില്‍ യാത്ര ചെയ്യവേ താന്‍ ഒരു ടൂര്‍ ഗൈഡാണെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ ടൂറിസ്റ്റ് സ്ഥലങ്ങള്‍ കാട്ടി തരാമെന്നും യുവതിയോട് ഇയാള്‍ പറഞ്ഞു. 

റിഷികേശ്: കെനിയന്‍ യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ റിഷികേശിലെ യോഗാ ക്യാമ്പില്‍ വച്ചുള്ള പരിചയം മുതലെടുത്താണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ പ്രതിയായ ഹേമന്ത് താപ്ലിയലിനെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഏഴിനാണ് സംഭവം നടന്നത്. യോഗ ക്യാമ്പില്‍ കണ്ടുള്ള പരിചയം വെച്ച് താമസ സ്ഥലത്തേക്ക് കൊണ്ടവിടാമെന്ന് ഇയാള്‍ യുവതിയോട് പറയുകയായിരുന്നു. 

തുടര്‍ന്ന് ഇരുവരും ഒന്നിച്ച് സ്കൂട്ടറില്‍ യാത്ര ചെയ്യവേ താന്‍ ഒരു ടൂര്‍ ഗൈഡാണെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ ടൂറിസ്റ്റ് സ്ഥലങ്ങള്‍ കാട്ടി തരാമെന്നും യുവതിയോട് ഇയാള്‍ പറഞ്ഞു. പിന്നീട് വെള്ളച്ചാട്ടത്തിന്‍റെ അടുത്ത് കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിസിടവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്ത്.