പുജയ്ക്കായി ചില സാധനങ്ങള്‍ വാങ്ങാനായി ഭര്‍ത്താവിനെ കടയിലേക്ക് പറഞ്ഞയച്ചായിരുന്നു യുവതിയെ ബലാത്സംഗം ചെയ്തത്.

ദില്ലി: സാമ്പത്തിക പ്രതിസന്ധി മാറ്റാനായി പുജ നടത്താനെത്തിയ മന്ത്രവാദി യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. ദില്ലിയിലെ ഗുര്‍ഗോണിലാണ് സംഭവം. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന യുവതിയും ഭര്‍ത്താവും മന്ത്രവാദി അമിത്തുമായി പരിചയത്തിലായി. സാമ്പത്തിക ബാധ്യതകള്‍ നിക്കാനായി പൂജ നടത്താമെന്ന് ഇയാളാണ് ദമ്പതികളോട് പറഞ്ഞത്. ഇതിന് പിന്നാലെ തിങ്കളാഴ്ച ഇയാള്‍ ദമ്പതികളുടെ വീട്ടിലെത്തി.

Add Asianetnews as a Preferred SourcegooglePreferred

പുജയ്ക്കായി ചില സാധനങ്ങള്‍ വാങ്ങാനായി ഭര്‍ത്താവിനെ കടയിലേക്ക് പറഞ്ഞയച്ചായിരുന്നു യുവതിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് മന്ത്രവാദി സ്ഥലം വിടുകയായിന്നു. പിന്നീട് യുവതിയും ഭര്‍ത്താവും മന്ത്രവാദിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തു.