മൂത്ത മകൻ സന്ദീപിന്റെ പിറന്നാൾ ദിനമായ 2016 ജൂൺ അഞ്ചിനാണ് സുസ്മിതയെ ഭർത്താവ് മുരുകൻ കുത്തിക്കൊന്നത്. ഒരച്ഛനും മകന് കൊടുക്കാത്ത ഒരു പിറന്നാൾ സമ്മാനം തരാം എന്ന് മകനോട് പറഞ്ഞായിരുന്നു ഭാര്യയെ കൊലചെയ്തത്.

തിരുവനന്തപുരം: വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ഭാര്യയെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും. തിരുവനന്തപുരം നരുവാംമൂട് സ്വദേശി സുസ്മിതയെ വധിച്ച കേസിലാണ് ഭർത്താവ് കുമാറിനെ ശിക്ഷിച്ചത്.എട്ട് വർഷം മുമ്പ് നടന്ന അരുംകൊലയിലാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ ശിക്ഷ് വിധി.

കേസിൽ വിമുക്ത ഭടൻ കൂടിയായ പ്രതി കുമാർ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 
നാടിനെ നടുക്കിയ കൊലയിൽ ജിവപര്യന്തം കഠിന തടവിനും 3 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം അധിക തടവ് അനുഭിക്കണം. ഈ തുക പ്രായപൂർത്തിയാവാത്ത മക്കൾക്ക് കൈമാറണമെന്നും കോടതി ഉത്തവരവിൽ വ്യക്തമാക്കി.

മദ്യപിച്ചത്തിയുള്ള ഗാർഹിക പീഡനം പതിവായതോടെയാണ് ഭർത്താവ് കുമാറിൽ നിന്ന് വിവാഹ മോചനം വേണമെന്ന് സുസ്മിത തീരുമാനിച്ചത്.ഇതായിരുന്നു കൊലപാതക കാരണം. മൂത്ത മകൻ സന്ദീപിന്റെ പിറന്നാൾ ദിനമായ 2016 ജൂൺ അഞ്ചിനാണ് സുസ്മിതയെ ഭർത്താവ് മുരുകൻ കുത്തിക്കൊന്നത്.

കോടതി ഉത്തരവ് പ്രകാരം ഒരു ദിവസത്തേക്ക് അച്ഛന് വിട്ടുനൽകിയ മകനെ തിരികെ വിളിക്കാൻ ചെന്നപ്പോഴാണ് സുസ്മിതയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഒരച്ഛനും മകന് കൊടുക്കാത്ത ഒരു പിറന്നാൾ സമ്മാനം തരാം എന്ന് മകനോട് പറഞ്ഞായിരുന്നു ഭാര്യയെ കൊലചെയ്തത്. കൊലപാതകത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് തടഞ്ഞ് നിര്‍ത്തി പൊലീസിന് കൈമാറിയത്.