ശിഹാബുദ്ധീനൊപ്പമുണ്ടായിരുന്ന ബിപി അങ്ങാടി സ്വദേശി അഹസനും കുത്തേറ്റു. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

മലപ്പുറം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ധീനാണ് മരിച്ചത്. മദ്യപാനത്തിനിടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശിഹാബുദ്ധീനൊപ്പമുണ്ടായിരുന്ന ബിപി അങ്ങാടി സ്വദേശി അഹസനും കുത്തേറ്റു. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിൽ പ്രതികളായ വെള്ളിയാമ്പുറം സ്വദേശികളായ രാഹുൽ, സൂഫിയാൻ എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.