Asianet News MalayalamAsianet News Malayalam

സ്വര്‍ണത്തോടൊപ്പം മുക്കാൽ കിലോ ഉള്ളിയും കൈക്കലാക്കി മോഷ്ടാവ്

അടുക്കള പരിശോധിച്ചപ്പോഴാണ് തലേ ദിവസം വാങ്ങിയ ഉള്ളിയും മോഷ്ടിക്കപ്പെട്ടതായി മനസ്സിലായത്. 

Man stole onion with gold in Bengaluru
Author
Bengaluru, First Published Dec 6, 2019, 7:17 PM IST


ബെംഗലൂരു: ഉള്ളിക്ക് വില കുതിച്ചുയര്‍ന്ന സാഹചര്യത്തിൽ മോഷണത്തിനിടെ മുക്കാൽ കിലോ ഉള്ളിയും കൈക്കലാക്കി മോഷ്ടാവ്. ബംഗളൂരുവിലെ കെ ആർ പുരത്തു താമസിക്കുന്ന പവനിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. അര പവന്‍ സ്വര്‍ണാഭരണവും  1000 രൂപയും മോഷ്ടിച്ചതിനു പുറമേ തങ്ങളുടെ പാചക വാതക സിലിണ്ടറും 750 ഗ്രാം ഉള്ളിയും കള്ളൻ കൊണ്ടു പോയതായി പവൻ കെആർ പുരം പൊലീസിനു പരാതിയിൽ പറയുന്നു.

അടുത്തിടെ വിവാഹിതനായ പവൻ മോഷണം നടക്കുന്നതിന് മൂന്നാഴ്ച്ച മുൻപാണ് ഭാര്യയുമൊത്ത് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഭാര്യവീട്ടിലില്ലാതിരുന്ന സമയത്ത് അടിയന്തിരമായി ആശുപത്രിവരെ പോകേണ്ടതിനാൽ രാവിലെ വീട് പൂട്ടി പുറത്തിറങ്ങുകയായിരുന്നു. ഏകദേശം മൂന്നു മണിയോടുടത്ത് വീട്ടിലെത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്.

പണവും സ്വർണ്ണാഭരണവും സിലിണ്ടറും മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞ ഉടനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് അടുക്കള പരിശോധിച്ചപ്പോഴാണ് തലേ ദിവസം വാങ്ങിയ ഉള്ളിയും മോഷ്ടിക്കപ്പെട്ടതായി മനസ്സിലായത്. 

Follow Us:
Download App:
  • android
  • ios