Asianet News MalayalamAsianet News Malayalam

പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

പൂച്ചക്കുട്ടികളെ ഒന്നൊന്നായി എടുത്ത് സിദ്ദേഷ് തീയിലേക്കെടുത്തെറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.  

Man Throwing 3 Kittens Into Fire
Author
Thane, First Published May 3, 2019, 11:09 AM IST

താനെ: പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ച 32-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സിദ്ദേഷ് പട്ടേൽ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പൂച്ചക്കുട്ടികളെയാണ് ഇയാൾ ചുട്ടുകൊല്ലാൻ ശ്രമിച്ചത്. മുംബൈയിലെ ഒരു ഹൗസിങ് കോളനിയിലാണ് സംഭവം.

രണ്ട് ദിവസം മുമ്പാണ് സിദ്ദേഷ് പൂച്ചക്കുട്ടികളെ ചുട്ടുകൊല്ലാൻ ശ്രമിച്ചത്. എന്നാൽ അപകടത്തിൽനിന്നും പൂച്ചക്കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പൂച്ചക്കുട്ടികളെ ഒന്നൊന്നായി എടുത്ത് സിദ്ദേഷ് തീയിലേക്കെടുത്തെറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.  

പൂച്ചക്കുട്ടികളെ കൊല്ലാൻ ശ്രമിച്ചെന്ന് കാണിച്ച് സിദ്ദേഷിനെതിരെ നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. മൃ​ഗസംരക്ഷകരുടെ എൻജിഒ വഴിയാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയതെന്ന് നയാ ല​ഗർ പൊലീസ് സ്റ്റേഷൻ എന്ഐ കൈലാശ് ബാർവേ പറഞ്ഞു. ഐപിസി 429-ാം വകുപ്പ് പ്രകാരമാണ് സിദ്ദേഷിനെതിരെ പൊലീസ് കേസെടുത്തത്. 429-ാം വകുപ്പ് പ്രകാരം മൃ​ഗങ്ങളെ കൊല്ലുന്നതോ ഉപദ്രവിക്കുന്നതോ കുറ്റകരമാണ്. മൃ​ഗസംരക്ഷണ വകുപ്പ് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടിണ്ട്. 
  

Follow Us:
Download App:
  • android
  • ios