ചിറ്റൂര്‍: സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെയെത്തി ജ്വല്ലറി ജീവനക്കാരന്‍റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് കവര്‍ച്ച. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. തമിഴ് ഭാഷ സംസാരിക്കുന്ന വികലാംഗനായ ഒരാളാണ് സ്വര്‍ണമാല വാങ്ങാനായി ജ്വല്ലറി ഷോപ്പില്‍ എത്തിയത്. ആ സമയത്ത് ജ്വല്ലറിയില്‍ ഒരു ജീവനക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ആറ് മാലകള്‍ തെരഞ്ഞെടുത്ത ഇയാള്‍ ആഭരണത്തിന്‍റെ തൂക്കം നോക്കിയതിന് ശേഷം ജോലിക്കാരന്‍റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മാലകളുമായി രക്ഷപ്പെടുകയായിരുന്നു. തമിഴ്ഭാഷ സംസാരിച്ചിരുന്ന ഇയാള്‍ വികലാംഗനാണെന്നും ജ്വല്ലറി ജീവനക്കാരന്‍ പൊലീസിനോട് വെളിപ്പെടുത്തി.