രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്.

കാസര്‍കോട്: മംഗളൂരുവിൽ ജുവലറിയുടെ ഭിത്തി തുരന്ന് വൻ കവർച്ച. ആറുകിലോ സ്വർണം മോഷണം പോയി. രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുൺ ജുവലറിയിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. കഴിഞ്ഞ രണ്ട് ദിവസം അവധിയായതിനാൽ ജുവലറി തുറന്നിരുന്നില്ല. അവധിക്കുശേഷം ജീവനക്കാരെത്തി ജുവലറി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. 

ജുവലറിയുടെ പിൻഭാഗത്തെ ഭിത്തി ഗ്യാസ് കട്ടർ ഉപയോഗിച്ച് തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ലോക്കർ തകർത്ത് അകത്തുണ്ടായിരുന്ന മുഴുവൻ സ്വർണവും കവരുകയായിരുന്നു. . ജുവലറിയുടെ പുറകുവശത്ത് ഗ്യാസ് കട്ടറും ഹൈഡ്രോളിക് ജാക്കിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിറ്റി ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.