Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ ഗുണ്ടാ നേതാവ് മരട് അനീഷിനെ ആശുപത്രിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു

ഓപ്പറേഷൻ മരട് എന്ന പേരിൽ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് ഗുണ്ടകൾക്കെതിരെ നീക്കം തുടങ്ങിയിരുന്നു

Maradu aneesh goonda leader taken to custody by police kgn
Author
First Published Nov 8, 2023, 4:37 PM IST

കൊച്ചി: കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനീഷിനെ, ആശുപത്രിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം അടക്കം 45 കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തൃക്കാക്കര പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാപ്പ നിയമം ചുമത്തുന്നതിന് മുന്നോടിയായാണ് നടപടിയെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഓപ്പറേഷൻ മരട് എന്ന പേരിൽ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് ഗുണ്ടകൾക്കെതിരെ നീക്കം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനീഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് പൊലീസ് ആശുപത്രിയിലെത്തി അനീഷിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ചികിത്സ തുടരേണ്ട സാഹചര്യത്തിൽ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios