സ്‌കൂളിലെ ഗണിത അധ്യാപകനായി 10 വര്‍ഷം ജോലി ചെയ്ത ആര്‍ മതിവാണന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പൊതുപരീക്ഷക്ക് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകനും കൂടെയാണ്. 

ചെന്നൈ: മദ്യപിച്ച് ലക്കുകെട്ട (Consuming alchohol) അധ്യാപകന്‍ (School teacher) സ്‌കൂള്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ (Whats app group) പോണ്‍ ചിത്രം (Porn video) ഷെയര്‍ ചെയ്തതായി പരാതി. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പിലേക്കാണ് ഇയാള്‍ പോണ്‍ ചിത്രം അയച്ചത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സ്‌കൂളിലെ ഗണിത അധ്യാപകനായി 10 വര്‍ഷം ജോലി ചെയ്ത ആര്‍ മതിവാണന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പൊതുപരീക്ഷക്ക് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകനും കൂടെയാണ്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തില്‍ ഇയാള്‍ മദ്യപിച്ച് ബോധമില്ലാതെ, അശ്ലീല ചിത്രമാണെന്ന് അറിയാതെയാണ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതെന്ന് ഇയാള്‍ സ്‌കൂള്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ മറുപടി നല്‍കി. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പോക്‌സോ, ഐടി ആക്ടുകള്‍ ചുമത്തിയാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

തൃശൂരിലെ ബംഗാളി യുവാവിനെ കൊന്നത് ഭാര്യാകാമുകൻ, പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം

തൃശൂർ: തൃശൂർ പെരിഞ്ചേരിയിൽ ബംഗാളി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനെന്ന് പൊലീസിന്റെ സ്ഥിരീകരണം. ബംഗാൾ സ്വദേശി മൻസൂർ മാലിക് (40) കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞത്. പെരിഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. 

ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പൊലീസ് അന്വേഷണം ഊർജിതമാക്കി രേഷ്ടമയെ ചോദ്യം ചെയ്തതോടെ രേഷ്മ, ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തി. ഭർത്താവ് മദ്യപിച്ച് വഴക്കുണ്ടാക്കുമായിരുന്നുവെന്നും കുടുംബ പ്രശ്നത്തെ തുടർന്ന് കമ്പിപ്പാര കൊണ്ട് മൻസൂറിനെ തലയ്ക്ക് അടിച്ചു കൊന്നുവെന്നായിരുന്നു പറഞ്ഞത്.

അപ്പോഴും രേഷ്മ ബീവിയാണ് കൊലപാതകം നടത്തിയതെന്നതിൽ പൊലീസിന് ഉറപ്പിക്കാൻ കഴിഞ്ഞില്ല. പിന്നീട് തുടച്ചയായി നടന്ന ചോദ്യം ചെയ്യലിൽ നിന്നാണ് കാമുകന്റെ പങ്ക് പുറത്ത് വന്നത്. മൻസൂർ മാലിക്കിനെ തലക്കടിച്ച് കൊലപ്പെടുത്തിയത് കാമുകനായ ഥീരുവായിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ. ആദ്യം മദ്യം നൽകി. അതിന് ശേഷം തലക്ക് അടിച്ച് കൊല നടത്തി. മൃതദേഹം ഒരു ദിവസം മുഴുവൻ ശുചിമുറിയിൽ ഒളിപ്പിച്ചു. ശേഷം പിറ്റേന്ന് രാത്രിയോടെ വീടിന് പിറകിൽ കുഴിയെടുത്ത് മൂടി. മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തിൽ പുറത്തെടുത്തു.