ബെംഗളൂരുവിൽ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്. 

പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്. ബെംഗളുരു എസ്.ബി കോളേജിൽ എംബിഎ വിദ്യാർത്ഥിയായ എബിൻ സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കൾക്ക് നൽകാനുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. കേസിൽ എബിനെ പതിനാല് ദിവസത്തേക്ക് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു

Add Asianetnews as a Preferred SourcegooglePreferred