എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 

കൊല്ലം: കൊല്ലം ക്ലാപ്പനയിൽ 5 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ വിഷ്ണു, അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെയിരുന്നു പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി പാട്ടത്തിൽ കടവ് സ്വദേശി ശ്രീക്കുട്ടനെയും കേസിൽ
പ്രതി ചേർത്തിട്ടുണ്ട്.