Asianet News MalayalamAsianet News Malayalam

വധശ്രമക്കേസ് : ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ

ഇക്കഴിഞ്ഞ 16 ന് പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ച് മടവൂർ കുറിച്ചിയിൽ സമീർഖാനെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.

Meesha vineeth remanded in murder attempt case apn
Author
First Published Oct 22, 2023, 6:36 PM IST

തിരുവനന്തപുരം : വധശ്രമക്കേസിൽ ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ. മടവൂർ കുറിച്ചി സ്വദേശി സമീർഖാനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് വിനീതിനെ റിമാൻഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പേർ ഒളിവിലാണ്. ഇക്കഴിഞ്ഞ 16 ന് പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ച് മടവൂർ കുറിച്ചിയിൽ സമീർഖാനെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.

സമീർഖാന്റെ ഫോണിൽ സുഹൃത്ത് ജിത്തു വിനീതിനൊപ്പമുള്ള  സംഘത്തിലെ റഫീഖിനെ അസഭ്യം പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ഫോൺവിളിക്ക് പിന്നാലെ റഫീഖും വിനീതും ഉൾപ്പെടെയുള്ള ആറംഗസംഘം ജിത്തുവിനെ തിരക്കിയെത്തി. ജിത്തു മുങ്ങിയതോടെ  സുഹൃത്ത് സമീർഖാനോട് വിനീതും സംഘവും തട്ടിക്കയറി. വഴക്കിനിടെ കമ്പി വടി കൊണ്ട് സമീർ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ സമീർ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന വിനീതിനെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്.   

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, 23 കാരിയായ പൊലീസുകാരിയെയെ ഭർത്താവ് വെടിവെച്ച് കൊന്നു; കാരണം കണ്ടെത്തി പൊലീസ്

ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ ടിക് ടോകിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിനീത് അറസ്റ്റിലായിരുന്നു. നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ നിന്നും കണ്ടെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ വിനീത് പിന്നീട് പെട്രോൾ പമ്പ് മാനേജറുടെ പണം കവർന്ന കേസിലും അറസ്റ്റിലായി. പിന്നാലെയാണ് വധശ്രമകേസിലും പിടിയിലാകുന്നത്. 

Follow Us:
Download App:
  • android
  • ios