കൊലപാതകത്തിന് ശേഷം ഭർത്താവ് മൂന്ന് തവണ വിളിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പട്‌ന ജംഗ്‌ഷന് സമീപമുള്ള ഹോട്ടലിൽവെച്ചാണ് ഭർത്താവ് വെടിവെച്ചത്.

പട്ന: വനിതാ കോൺസ്റ്റബിളിന്റെ കൊലപാതകത്തിൽ കാരണം കണ്ടെത്തി പൊലീസ്. പൊലീസിൽ പുതുതായി ജോലി ലഭിച്ച 23കാരിയായ ശോഭാ കുമാരിയാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. ജോലി ലഭിച്ചതിന് ശേഷം കുടുംബത്തിനായി സമയം ചെലവഴിക്കാത്തതിൽ ഭർത്താവ് അസ്വസ്ഥനായിരുന്നുവെന്നും തുടർന്നാണ് കൊലപാതകമെന്നുമാണ് പൊലീസ് നി​ഗമനം. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ഇപ്പോഴും ഒളിവിലാണ്.

പട്‌നയിലെ ഹോട്ടലിൽ വെച്ചാണ് കൊലപാതകം. സംഭവം നടന്ന് 36 മണിക്കൂറിന് ശേഷവും കൊലയാളിയെ പിടികൂടാനായില്ലെന്നും തിരച്ചിൽ ഊർജിതമാക്കിയെന്നും കോട്വാലി എസ്എച്ച്ഒ സഞ്ജീത് കുമാർ പറഞ്ഞു. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുണ്ട്. പ്രതികൾ വിവാഹിതരാകുന്നതിന് മുമ്പ് ജഹാനാബാദിൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചിരുന്നു. ആറ് വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. ജോലി കിട്ടിയതിന് ശേഷം ഭാര്യ കുടുംബത്തിന് സമയം നൽകാത്തതിനാൽ ഭർത്താവ് അസ്വസ്ഥനായിരുന്നു.

Read More.... മലപ്പുറത്ത് യുവാവിന്‍റെ കൊലപാതകം മുന്‍ വൈരാഗ്യത്തെതുടര്‍ന്ന്, മുഖ്യ പ്രതി അറസ്റ്റില്‍

കൊലപാതകത്തിന് ശേഷം ഭർത്താവ് മൂന്ന് തവണ വിളിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പട്‌ന ജംഗ്‌ഷന് സമീപമുള്ള ഹോട്ടലിൽവെച്ചാണ് ഭർത്താവ് വെടിവെച്ചത്. മുറിയിൽ വെടിയേറ്റ നിലയിൽ ന​ഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് മുറിയെടുത്ത് യുവതിയെ ക്ഷണിക്കുകയായിരുന്നു. കൊലക്ക് ഉപയോ​ഗിച്ച ആയുധം കണ്ടെടുത്തു.