ഉത്തർപ്രദേശ്: ലൈം​ഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ വച്ച് വച്ച് പ്രതികൾ വിവസ്ത്രയാക്കി മർ​ദ്ദിച്ചു. ഉത്തർപ്രദേശിലാണ് പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ​ഗോരഖ്പൂരിലെ ചൗരി ചൗരാ പോലീസ് സ്റ്റേഷനിലേക്ക് ഇവർക്കെതിരെ രേഖാമൂലം പരാതിപ്പെടാൻ പോകുകയായിരുന്നു പെൺകുട്ടി. 

പരാതി കൊടുക്കരുതെന്ന് ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന പിതാവിനും സഹോദരഭാര്യയ്ക്കും പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ മർദ്ദനമേറ്റു. പ്രതികളായ ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി പൊലീസ് സർക്കിൾ ഓഫീസർ രചന മിശ്ര പറഞ്ഞു. ലൈം​ഗിക പീഡനം, പോക്സോ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.