നങ്ങ്യാർകുളങ്ങര എസ്എൻ കോളേജിലെ അധ്യാപകനെതിരെ സഹപ്രവർത്തകയുടെ പരാതി. മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പ്രിൻസിപ്പളിനോട് പരാതി നൽകിയ ശേഷം ശല്യം കൂടിയതായും ഹരിപ്പാട് പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്എൻ കോളേജിലെ അധ്യാപകനെതിരെ സഹപ്രവർത്തകയുടെ പരാതി. മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പ്രിൻസിപ്പളിനോട് പരാതി നൽകിയ ശേഷം ശല്യം കൂടിയതായും ഹരിപ്പാട് പൊലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.

തിരുവനന്തപുരം സ്വദേശിയായ അധ്യാപികയാണ് സഹപ്രവർത്തകനെതിരെ പരാതി നൽകിയത്. ലൈംഗിക ചുവയുള്ള പ്രയോഗങ്ങൾ തനിക്കെതിരെ നടത്തുകയാണെന്ന് പൊലീസിനോട് പറഞ്ഞു. പരാതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ വച്ച് ശാരീരികസ്വസ്ഥ്യം ഉണ്ടായി. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതി അന്വേഷിക്കുകയാണെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു. പരാതിയെക്കുറിച്ച് എസ് എൻ ട്രസ്റ്റാണ് വിശദീകരിക്കേണ്ടതെന്ന് കോളേജ് പ്രിൻസിപ്പൾ വ്യക്തമാക്കി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona