ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും അതിക്രൂരമായ കൂട്ടബലാത്സംഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. ദില്ലിയിലെ സൺലൈറ്റ് കോളനി പ്രദേശത്താണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. ഭക്ഷണം നൽകാമെന്ന വാഗ്‌ദാനവുമായി അടുത്ത് കൂടിയ രണ്ട് പേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സൺലൈറ്റ് കോളനിക്ക് സമീപത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു ക്രൂരതയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.