ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീകാന്തിനെ ബൈക്കില്‍ എത്തിയ മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു.

തലശ്ശേരി: വ്യാപാരിയെ ആക്രമിച്ച് അരക്കിലോ സ്വര്‍ണം കവര്‍ന്നു. തലശ്ശേരിയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ ജ്വല്ലറി ഉടമയുമായ ശ്രീകാന്ത് കദം ആണ് ആക്രമിക്കപ്പെട്ടത്. 

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീകാന്തിനെ ബൈക്കില്‍ എത്തിയ മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചാണ് സംഘം എത്തിയത്. ശ്രീകാന്തിന്‍റെ കൈവശമുണ്ടായിരുന്ന സ്വര്‍ണക്കട്ടികളാണ് സംഘം കൊള്ളയടിച്ചത്.