തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയയാൾ മരിച്ച നിലയിൽ. കീഴാറ്റിങ്ങൽ സ്വദേശി വിക്രമനാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ചീട്ടു കളിക്കവേ പൊലീസ് ജീപ്പ് സമീപത്ത് കൂടെ പോയപ്പോൾ രവീന്ദ്രനടക്കമുള്ളവർ ചിതറിയോടിയെന്നാണ് വിവരം. 

പിന്നീട് മറ്റുള്ളവർ നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രനെ മുളങ്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കൂടി പോയെങ്കിലും പൊലീസ് സംഭവസ്ഥലത്ത് ഇറങ്ങുകയോ, ആൾക്കൂട്ടത്തെ പിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. ചീട്ടുകളി സംഘം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം തുടങ്ങി.