Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി; സുഹൃത്ത് അറസ്റ്റിൽ

കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷം ആണ് ഇരിക്കൂർ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്. 

migrant laborer killed in Kannur by friend culprit arrested
Author
Kannur, First Published Sep 10, 2021, 2:56 PM IST

കണ്ണൂർ: കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടി. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. അഷിക്കുലിന്റെ സുഹൃത്ത് പരേഷ്നാഥ് ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ബംഗാൾ സ്വദേശിയായ പരേഷ്നാഥ് മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷം ആണ് ഇരിക്കൂർ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്. 

Follow Us:
Download App:
  • android
  • ios