Asianet News MalayalamAsianet News Malayalam

കാസർകോട് കടവരാന്തയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

migrant worker found dead in Kasaragod
Author
Kasaragod, First Published Apr 15, 2021, 4:02 PM IST

കാസർകോട്: കോട്ടിക്കുളത്ത് കടവരാന്തയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മുഖത്തും തലയിലും മുറിവേറ്റിട്ടുണ്ട്. ഇയാളുടെ പേരും മറ്റുവിവരങ്ങളും അറിവായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios