നൂറ് മുഹമ്മദിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് 

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ പട്ടാപ്പകല്‍ ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യാൻ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരൻ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍മുഹമ്മദാണ് പിടിയിലായത്. ആക്രമണത്തെ തുടര്‍ന്ന് അവശനിലയിലായ യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീടുകള്‍ തോറും കയറിയിറങ്ങി കമ്പിളിപ്പുതപ്പും മറ്റ് വസ്ത്രങ്ങളും വില്‍ക്കുന്നയാളാണ് 23 വയസുകാരനായ നൂര്‍മുഹമ്മദ്. ഇന്ന് ഉച്ചയ്ക്ക് 12ന് ഇയാള്‍ വെട്ടിക്കവലയിലെ ഗര്‍ഭിണിയായ യുവതിയുടെ വീട്ടിലെത്തി. വസ്ത്രങ്ങള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടു. വേണ്ടെന്ന് യുവതി പറഞ്ഞെങ്കിലും പോകാൻ ഇയാള്‍ തയ്യാറായില്ല. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ നൂര്‍ മുഹമ്മദ് യുവതിയെ കടന്ന് പിടിച്ചു. വസ്ത്രങ്ങള്‍ വലിച്ച് കീറാൻ ശ്രമിച്ചു. 

ആക്രമണത്തില്‍ താഴെ വീണ യുവതിക്ക് പരിക്കേറ്റു. ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയെങ്കിലും നൂര്‍മുഹമ്മദ് രക്ഷപ്പെട്ടു. കൊട്ടാരക്കര പൊലീസ് എത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് നൂര്‍ മുഹമ്മദിനെ പിടികൂടിയത്.

നൂറ് മുഹമ്മദിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.