സംഘർഷത്തിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുളള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ചെല്ലമണിയാണ് കൊല്ലപ്പെട്ടത്. രാവിലെ മറ്റ് തൊഴിലാളികളാണ് താമസസ്ഥലത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഘർഷത്തിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഇവർ സംഘം ചേർന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.