പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. ചെന്നീര്‍ക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃപ്പുണ്ണിത്തുറ സ്വദേശിയായ 39കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി. കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈനാണ് പൊലീസില്‍ പരാതി നല്‍കിയത്.