Asianet News MalayalamAsianet News Malayalam

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി

കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതി ഒളിവിൽ പോയി

Minor girl with Autism  raped in TVM
Author
Pothencode, First Published May 4, 2019, 12:02 AM IST

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പെൺകുട്ടിയെ അയൽവാസി ബലാത്സംഗം ചെയ്തതായി പരാതി. പോത്തൻകോട് ഇന്നലെ രാത്രിയാണ് സംഭവം. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അയൽവാസി ഷാജഹാൻ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പോത്തൻകോട് പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Follow Us:
Download App:
  • android
  • ios