കണ്ണൂര്‍: അഴീക്കല്‍ കടപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ മൃതദേഹം  കണ്ടെത്തി. കണ്ണൂർ കണ്ണപുരത്ത് നിന്ന് കാണാതായ ഓട്ടോ ഡ്രൈവർ പി. ചന്ദ്രന്‍റെ മൃതദേഹമാണ് മാട്ടൂൽ അഴീക്കൽ കടപ്പുറത്ത് നിന്നും കണ്ടെത്തിയത്.  

ചന്ദ്രന്‍റെ ഓട്ടോ വളപട്ടണം പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.