കാണാതായ പെണ്‍കുട്ടിയുടെ ശവശരീരം കഴുത്തറുത്ത നിലയില്‍
ഹോസ്റ്റലിൽനിന്നും വീട്ടിലേക്കുപോയ പ്രഗതിയെക്കുറിച്ച് പിന്നീട് വിവരമില്ലായിരുന്നു. കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിനൽകിയിരുന്നു
കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ രണ്ടു ദിവസം മുമ്പ് കാണാതായ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സിറ്റി കോളജ് ബിഎസ്സി രണ്ടാം വർഷ വിദ്യാർഥി പ്രഗതിയെയാണ് (19) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ദിണ്ടിഗൽ സ്വദേശിയായ പ്രഗതി രണ്ടു ദിവസം മുമ്പ് വീട്ടിലേക്ക് പോയതായിരുന്നു.
ഹോസ്റ്റലിൽനിന്നും വീട്ടിലേക്കുപോയ പ്രഗതിയെക്കുറിച്ച് പിന്നീട് വിവരമില്ലായിരുന്നു. കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതിനൽകിയിരുന്നു. ലൈംഗീക പീഡനത്തിനു ഇരയായിട്ടുണ്ടോയെന്ന വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ പറയാൻ സാധിക്കുവെന്ന് പോലീസ് അറിയിച്ചു.
വരുന്ന ജൂൺ 13 ന് പ്രഗതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൃതദേഹം നദിയരികിൽ കണ്ടതിനെ തുടർന്ന് വഴിയാത്രക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.